രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാൻജോ കോളേജിൽ ഫാ. എബിൻ കുഴിമുള്ളിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തുന്ന രണ്ടാമത് വോളിബോൾ മത്സരം സാൻജോ വോളി മത്സരം 2,3,4 തീയതികളിൽ നടക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരദിവസങ്ങളിൽ പ്രാദേശിക വോളിബോൾ ക്ലബ്ബുകളുടെ മത്സരങ്ങളും നടത്തും. പ്രാദേശിക മത്സരങ്ങൾ വൈകിട്ട് അഞ്ചിന് ആരംഭിക്കും തുടർന്ന് മറ്റ് വോളിബോൾ മത്സരങ്ങളും നടക്കും. ഒന്നാം സ്ഥാനക്കാർക്ക് ട്രോഫിയും 25001 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 20001 രൂപയുടെ ക്യാഷ് അവാർഡും നൽകും. വോളിബോൾ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ് ഏപ്രിൽ രണ്ടിന് വൈകിട്ട് ആറിന് നടക്കും. മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എം. മണി എം.എൽ.എ, രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, ബൈസൺവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ, ജോസ്ഗിരി പള്ളി വികാരി ഫാ. ജെയിംസ് വലിയവീട്ടിൽ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനവും നറുക്കെടുപ്പും സി.എസ്.ടി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജിജോ ഇണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.