
കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പാലിയേറ്റീവ് സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ .ദാമോദരൻ, എം.ജി.പുഷ്പ സിഡി.എസ് ചെയർപേഴ്സൺ രത്നകുമാരി, ലക്ഷ്മി തമ്പാൻ, വാർഡ് മെമ്പർമാരായ ഇബ്രാഹിം ആവിക്കൽ, രവീന്ദ്രൻ ,അശോകൻ ,ഷിബു ,ഹംസ , ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.മുഹമ്മദ് കുഞ്ഞി , ജില്ല ഫീൽഡ് കോ ഓർഡിനേറ്റർ ഷിജി ശേഖർ, ബോബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.അനിൽകുമാർ സ്വാഗതവും എ.സമീറ നന്ദിയും പറഞ്ഞു.