
കാഞ്ഞങ്ങാട്: നെഹ്റു കോളേജ് എക്കണോമിക്സ് വിഭാഗം സംഘടിപ്പിച്ച ഹെറ്ററോഡോക്സ് ഇക്കണോമിക്സ് എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം സമ്മാനം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് ,സർട്ടിഫിക്കറ്റ്, ഉപഹാരം എന്നിവ വിതരണം ചെയ്തു. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ.അശോകൻ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ചന്ദ്രബാബു, എക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറി അബ്ബാസ് നിബ്രാസ് എന്നിവർ പ്രസംഗിച്ചു.പൊതു വിഭാഗത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാംസ്ഥാനം നേടിയ സാന്ദ്ര മാത്യു,പട്ടികവർഗ്ഗ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.ശിവരശ്മി , നെഹ്റു കോളേജിൽ ഉയർന്ന മാർക്ക് നേടിയ കെ.വി.മഞ്ജിമ എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്. ജിതിന സ്വാഗതം പറഞ്ഞു.