
തളിപ്പറമ്പ്: ലോക വന്യജീവി ദിനാചരണത്തിന്റെ ഭാഗമായി നാളെ പറശ്ശിനിക്കടവ് എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിൽ ബഹുമുഖ ചുമർചിത്രരചന ക്യാമ്പയിൻ സംഘടിപ്പിക്കും. വന്യജീവികളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത എല്ലവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്നേക്ക് പാർക്ക് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ക്യാമ്പയിൻ രാവിലെ 10 മണിയോട് കൂടി ആരംഭിക്കും സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും പ്രശസ്ത ചിത്രകാരന്മാരായ ഗോവിന്ദൻ കണ്ണപുരം , കെ.ആർ.ടിനു , . ഷൈജു കെ.മാലൂർ എന്നിവർ നേതൃത്വം നൽകും. ക്യാമ്പയിനിൽ എൽ.പി.വിഭാഗം കുട്ടികൾ മുതൽ വിവിധ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുക്കും.