പയ്യന്നൂർ: പാടിയോട്ടുചാൽ - ചെറുപ്പാറ - തിമിരി - പെരുമ്പടവ് റോഡ് നവീകരിക്കുന്നതിനായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ. അറിയിച്ചു. തിമിരി മുതൽ പെരുമ്പടവ് വരെയുള്ള 5 കിലോമീറ്റർ റോഡ് മെക്കാഡം ചെയ്യുന്നതിനാണ് കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിൽ നിന്നും 4.5 കോടി രൂപ അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള റോഡ് 10 മീറ്റർ വീതിയിൽ അഭിവൃദ്ധിപ്പെടുത്തി 5.5 മീറ്റർ ബി.എം ആൻഡ് ബി.സി ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ് നിർമ്മിക്കുകയും ചെയ്യും. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ടെണ്ടർ ചെയ്യാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.