college-day
കാഞ്ഞങ്ങാട് അമൃതകോളേജിലെ 2024-25വര്‍ഷത്തെ പ്രി.പ്രൈമറി ടി ടി സി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഫെര്‍വെല്‍ ഡേ ( യാത്രയയപ്പ് സമ്മേളനം ) മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ ആറങ്ങാടി ഉല്‍ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: അമൃത കോളേജിന്റെ ഫെർവെൽ ഡേ ആഘോഷം മാദ്ധ്യമപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ ആറങ്ങാടി ഉദ്ഘാടനം ചെയ്തു. പ്രിപ്രൈമറി ടി.ടി.സി വിദ്യാർത്ഥിനി അക്ഷയ സനൽ അദ്ധ്യക്ഷയായി. അമൃത കോളേജ് എം.ഡി രവീന്ദ്രൻ മൂങ്ങത്ത്, ഓൾ കേരള സ്‌കൗട്ട് ഓർഗനൈസർ അജിത്ത് കളനാട്, കൊടവലം രാമചന്ദ്രൻ, പ്രമുഖ കഥാകൃത്തും നടനുമായ വിനോദ് ആലന്തട്ട, അമൃത കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് കസ്തൂരി, പി.ആർ.ഒ അംബിക രവീന്ദ്രൻ, അദ്ധ്യാപകരായ രേഷ്മ, സനിജ, ജയശ്രീ, ജിഷ, പുഷ്പ, ഹരിദാസ് മടിക്കൈ എന്നിവർ സംസാരിച്ചു. തുടർന്ന് ടി.ടി.സി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ടി.ടി.സി വിദ്യാർത്ഥിനി റസീന സ്വാഗതം പറഞ്ഞു. കുട്ടികൾ മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരുന്നു.