പയ്യാവൂർ: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'കമുക് ഗ്രാമം' പദ്ധതിയിൽ മികച്ചയിനം കമുകിൻ തൈകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യും. തൈകൾ ഉത്പാദിപ്പിക്കുന്ന പയ്യാവൂർ കാർഷിക കർമ സേനയുടെ നഴ്സറിയിലെ നടീൽ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.വി. അശോക് കുമാർ ആമുഖപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. രാഘവൻ, വാർഡ് അംഗങ്ങളായ സിന്ധു ബെന്നി, രജനി സുന്ദരൻ, പഞ്ചായത്ത് സെക്രട്ടറി ജയസിംഹൻ, കാർഷിക കർമ സേന കൺവീനർ ബെന്നി മാരിപ്പുറം, ചെയർമാൻ ജോസഫ് എടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.