mazhavillu
മഴവില്ല് വയോജന സംഗമം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മഴവില്ല് വയോജന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. സബീഷ് അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ, എം.ജി. പുഷ്പ, ലക്ഷ്മി തമ്പാൻ, പഞ്ചായത്ത് മെമ്പർമാരായ എം. ബാലകൃഷ്ണൻ, കെ.വി. ലക്ഷ്മി, വയോജന സംഘടന പ്രതിനിധികളായ പി. പുരുഷോത്തമൻ, എൻ.വി അരവിന്ദാക്ഷൻ നായർ, കെ. വാസു, സി. രാധാകൃഷ്ണൻ, തമ്പാൻ നായർ മേലത്ത് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.എം. ഗ്രീഷ്മ നന്ദിയും പറഞ്ഞു.