 
കാസർകോട്: പക്ഷികൾക്ക് സ്നേഹനീർ ഒരുക്കി ജയിൽ അന്തേവാസികൾ. ഹോസ്ദുർഗ് ജില്ലാ ജയിൽ അന്തേവാസികളാണ് വേനൽ ചൂടിൽ തെളിനീർ തേടി വലയുന്ന പക്ഷികൾക്കും പറവകൾക്കും അണ്ണാറക്കണ്ണനും കുടിവെള്ളം ഒരുക്കന്നത്. തൊഴിൽ പരീശിലനത്തിന്റെ ഭാഗമായി നിർമ്മിച്ച 10.പാത്രങ്ങളിലാണ് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ യു.ജയാനന്ദൻ സ്വാഗതം പറഞ്ഞു. വനിതാ അസി. സൂപ്രണ്ട് ഗ്രേഡ് -2 ടി.വി.സുമ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.വി.പ്രമോദ്, എം.വി.സന്തോഷ് കമാർ , അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പി.വി.വിവേക്, ടി.പ്രതീഷ് മോഹനൻ, പി.വി.വിപിൻ, ടി.രാജൻ, വിനീത് വി. പിള്ള എന്നിവർ പങ്കെടുത്തു. നാലു വർഷങ്ങളായി ജയിലിൽ പക്ഷികൾക്ക് കുടിവെള്ളം നൽകി വരുന്നുണ്ടെങ്കിലും അന്തേവാസികൾ തന്നെയുണ്ടാക്കിയ വലിയ പാത്രങ്ങളിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നത് ഇതാദ്യമായാണ്.