yathra
ചൊക്ലി ഉപജില്ല അക്കാഡമിക് കൗൺസിൽ യാത്രയയപ്പ് സമ്മേളനം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: പെൻഷൻ പ്രായം ഉയർത്തണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു
ചൊക്ലി ഉപജില്ല അക്കാഡമിക് കൗൺസിൽ കരിയാട് സി.എച്ച് മൊയ്തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി അംബിക ഉപഹാര സമർപ്പണം നടത്തി. അദ്ധ്യാപകർക്കുള്ള അനുമോദനം കണ്ണൂർ ഡി.പി.സി ഇ.സി വിനോദ് നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ ചൊക്ലി എ.ഇ.ഒ വി.കെ സുധി അനുമോദിച്ചു. ചൊക്ലി ബി.പി.സി കെ.പി സുനിൽ ബാൽ, എച്ച്.എം ഫോറം സെക്രട്ടറി സുധീർ കുമാർ, വിദ്യാഭവൻ സെക്രട്ടറി എൻ. ജിതേന്ദ്രൻ സംസാരിച്ചു. അക്കാഡമിക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ സ്വാഗതവും ട്രഷറർ വി. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.