തലശ്ശേരി: ജ്ഞാനോദയ യോഗം വയലിൽ തലശ്ശേരി മുനിസിപ്പാലിറ്റി, കൃഷി വകുപ്പ്, ജ്ഞാനോദയ യോഗം, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്സ് ആൻഡ് ഗൈഡ്സ്, മാനേജിംഗ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉത്പാദിപ്പിച്ച അരിയുടെ വിതരണോദ്ഘാടനം തലശ്ശേരി കാർണിവലിനോടനുബന്ധിച്ച് സെറ്റിനറി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ നിർവഹിച്ചു. മുബാറക്ക ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും ഹിഷാം മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടറുമായ ഷിഷാം ഏറ്റുവാങ്ങി.
നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജ്ഞാനോദയ ഭാരവാഹികൾ, മുബാറക്ക ഹയർ സെക്കൻ‌ഡറി സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, സ്‌കൗട്സ് ആൻ‌‌ഡ് ഗൈഡ്സ് ഭാരവാഹികൾ, കൃഷി വിജ്ഞാൻ കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ടെമ്പിൾഗേറ്റ് പാടത്തെ മൂന്ന് ഏക്കർ വയലിലാണ് നെൽകൃഷി നടത്തിയത്‌.