കാഞ്ഞങ്ങാട്: നെഹ്റു യുവകേന്ദ്രയുടെയും നാഷണൽ സർവീസ് സ്‌കീം നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാടിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ തല നൈബർ ഹുഡ് യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. കെ.വി മുരളി അദ്ധ്യക്ഷത വഹിച്ചു. മികച്ച പാർലിമെന്റേറിയനായി തിരഞ്ഞെടുത്ത ആർ. ആകാശ്, മുരളി കൃഷ്ണ, അഭിനവ്, അഹല്യ സജീവ് എന്നിവർക്ക് പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മധുസൂദനൻ, നെഹ്റു കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർ വിജയ കുമാർ, ഡോ. വിനീഷ് കുമാർ, സുമലത, യൂണിയൻ ചെയർമാൻ ഗോകുൽ, ജൂണിയർ സുപ്രണ്ട് ബാലഗോപാലൻ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് ഓഫീസർ പി. അഖിൽ സ്വാഗതവും നാഷണൽ യൂത്ത് വോളണ്ടിയർ സനൂജ നന്ദിയും പറഞ്ഞു.