ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള കൈതക്കാട് ഉഷസ് ജെ.എൽ.ജി ഗ്രൂപ്പ് നടത്തിയ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.പി ബുഷ്റ ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. പത്മിനി, സി.വി ഗിരീശൻ, ഗ്രാമപഞ്ചായത്ത് മെമ്പർ മഹേഷ് വെങ്ങാട്ട് എന്നിവരും കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങളും പ്രവർത്തകരും മാസ്റ്റർ കർഷകരായ ചന്ദ്രമതി, ഷൈമ, രേഷ്മ, അഗ്രി സി.ആർ.പി നീതു എന്നിവരും പങ്കെടുത്തു. തണ്ണിമത്തൻ ഇന്ന് മുതൽ ചെറുവത്തൂരിൽ കുടുംബശ്രീ ചന്ത നടത്തി വില്പന നടത്തും.