
മട്ടന്നൂർ: വ്യാപാരി സമൂഹത്തെ ആത്മാഭിമാനത്തിന്റെ പാതയിലൂടെ കൈപിടിച്ചു നടത്തിയ നവോത്ഥാന പ്രസ്ഥാനമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നാട് വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് പി.വി ഗംഗാധരൻ അദ്ധ്യക്ഷനായി. സണ്ണി ജോസഫ് എംഎൽഎ, നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത മുഖ്യാതിഥികളായി. നഗരസഭ കൗൺസിലർമാരായ കെ. സുരേഷ്, സമീർ പുന്നാട്, എ.കെ ഷൈജു, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ കെ.എസ് റിയാസ്, എ. സുധാകരൻ, മുസ്തഫ ദാവാരി, പി.കെ സനീഷ്, സി. അബ്ദുൾ റഹ്മാൻ, എ. സുരേന്ദ്രൻ, സന്തോഷ് ചാലോട് സംബന്ധിച്ചു. പുന്നാട് പ്രദേശത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.