
കാസർകോട്: ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ച് ഡി.സി സി കാസർകോട് ഘടകം ലോക കേൾവിദിനം സംഘടിപ്പിച്ചു. മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷന്റെയും ലയൺസ് ക്ലബ് വിദ്യാനഗർ കാസർകോടിന്റെയും സഹകരണത്തോടെ പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയസ്റ്റാൻഡ് വരെ റാലി സംഘടിപ്പിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ.മാത്യു സാമുവൽ ലോക കേൾവിദിനസന്ദേശം നൽകി ,എൻ.രാഹുൽ,, ബി.വരുൺ,എം.എ.നാസർ ,വിനോദ് കുമാർ ,ഗ്രേയ്സ് സാറ എബ്രഹാം ,അൻസീല എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.