
നീലേശ്വരം: കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് നിർമ്മിച്ച പുതിയ കെട്ടിടം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത , പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത് , നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ ടി.പി.ലത, വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, പി.ഭാർഗവി, കൗൺസിലർമാരായ അൻവർ സാദിഖ്, എം.ഭരതൻ, പി.കെ ലത, എം.കെ.വിനയരാജ് , വി.അബൂബക്കർ, വിനുനിലാവ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടർ സന്തോഷ് , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.ടി മനോജ്, പി.വി സതീശൻ, നരേന്ദ്രൻ, അഡ്വ.കെ.പി.നസീർ , മഹമൂദ് കടപ്പുറം, പി.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. ഡോ.കെ.ജോൺ ജോൺ നന്ദി പറഞ്ഞു.