rcc-pharmacy

കാഞ്ഞങ്ങാട്: ആർ.സി ഫൗണ്ടേഷൻ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കാഞ്ഞങ്ങാട് തോയമ്മൽ ജില്ല ആശുപത്രിക്ക് സമീപം ജയിൽ റോഡിൽ ആർ.സി ഫാർമസി പ്രവർത്തനം ആരംഭിച്ചു. ഫ്ലവഴ്സ് ടോപ് സിംഗർ മത്സരാർത്ഥി മഹിപാൽ ഉദ്ഘാടനം ചെയ്തു. എല്ലാവിധ മരുന്നുകൾക്കും 10 മുതൽ 15 ശതമാനം വരെ വിലക്കുറവ് നൽകുന്നതിനോടൊപ്പം നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി ഓക്സിജൻ കോൺസെൻട്രേറ്ററും ഇവിടെ ലഭ്യമാക്കും.മൂന്ന് വർഷക്കാലമായി മാവുങ്കാലിൽ പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനം കൂടുതൽ പേർക്ക് ഉപകാരപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ആശുപത്രിക്ക് സമീപത്ത് പ്രവർത്തനം തുടങ്ങിയത്. പ്രദീപ് കുമാർ കൂർമൽ, സേതുമാധവൻ ചെറുവത്തൂർ, ശ്രീധരൻ ചെറുവത്തൂർ, ദിവാകരൻ മാവുങ്കാൽ, സരിത രാജേഷ്, രഞ്ജിനി അനിൽകുമാർ,വിനയ, ജയശ്രീ എന്നിവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു.