
തളിപ്പറമ്പ്: മൊറാഴ ശിവക്ഷേത്ര മഹോത്സവത്തോട് അനുബദ്ധിച്ച് നടന്ന സാംസ്കാരിക ചടങ്ങിൽ എഴുത്തുകാരനും ദാർശനീകനുമായിരുന്ന എം.ഗോവിന്ദനെ കുറിച്ച് ബാലകൃഷ്ണൻ കെ. ചെറുകര എഴുതിയ അവസാനത്തെ കാവൽക്കാരൻ എന്ന പുസ്തകം എഴുത്തുകാരനും ആകാശവാണി മുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ പ്രകാശനം ചെയ്തു. ഗോവിന്ദം എന്ന ചെറുകരയുടെ രണ്ടാം പതിപ്പും പ്രകാശനം നടത്തി. അമ്യതകലാകൂടം അഞ്ചാം പിടികയുടെ ഇരുപത്തിഅഞ്ചാം , വാർഷികത്തിന് ആരംഭം കുറിച്ച് കലാമണ്ഡലം ലീലാമണിക്ക് നാട്യ കുലപതി പുരസ്കാരം നല്കി ആദരിച്ചു. പി.ഐ.ഗോവിന്ദൻ നമ്പ്യാർക്കും വി.വി.മുരളീധര വാര്യർക്കും പുരസ്കാരം നൽകി ആദ രിച്ചു. ചടങ്ങിൽ കലാമണ്ഡലം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . വി.വി.മുരളീധരവാര്യരും ചെറുകരയും മറുപടി പ്രസംഗം നടത്തി. വി.വി.ഗോപി വാര്യർ നന്ദി രേഖപ്പെടുത്തി.