
മാഹി:ഗ്രീൻസ് കൾച്ചറൽ സെന്ററിന്റെ റിലീഫ് വിതരണം ചെയ്തു.മുൻ നഗരസഭാംഗം പളളിയൻ പ്രമോദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഖാലിദ് കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു.നിർദ്ധനരായ നൂറ് പേർക്കുള്ള നിസ്‌കാരകുപ്പായങ്ങൾ മാഹി മഹൽ കമ്മിറ്റി പ്രസിഡന്റ് കെ.ഇ.മമ്മുസാഹിബ് വിതരണം ചെയ്തു. ഒരു കുടുംബത്തിനുള്ള ഫ്രിഡ്ജിന്റെ വിതരണം മുഖ്യരക്ഷാധികാരി സി.എ.അബൂബക്കർ നിർവ്വഹിച്ചു.സി ടി.ബഷീർ,എഎൻ പി.ഷാഹിദ്. എ.വി. അൻസാർ. റഷീദ് അബ്ദുള്ള കുഞ്ഞിക്കണ്ടി. കെ.പി.. സിദ്ധീക്. ഷമീർ ഈസ്റ്റ് പള്ളൂർ.എസ്.കെ.. മഹമൂദ്. വി.കെ.ഹമീദ് പ്രസംഗിച്ചു.കണ്ണൂർ ജില്ല മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.കെ.എ.ലത്തീഫ് ആശംസയർപ്പിച്ചു.ജനറൽ സെക്രട്ടറി ഇഫ്തിയാസ് മഞ്ചക്കൽ സ്വാഗതവും ട്രഷറർ റഫീഖ് തയ്യുള്ളതിൽ നന്ദിയും പറഞ്ഞു.