
കണ്ണൂർ: ശ്രീ നാരായണ കോളേജ് ഫിസിക്സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി എൻ. അനുശ്രീ 1.21 ലക്ഷം യൂറോയുടെ (ഒരു കോടി രൂപ) മേരി ക്യൂരി ഡോക്ടറൽ ഫെലോഷിപ്പിന് അർഹയായി. ഗ്രീസിലെ ക്രെറ്റെ യൂണിവേഴ്സിറ്റിയിൽ തിയറിറ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിൽ നാലുവർഷം ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്പ് ലഭിച്ചത്. തലശേരി ചമ്പാട് രാമനിലയത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ കനകരാജിന്റെയും രാധികയുടെയും മകളാണ്.