
കാണങ്ങാട്:ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 1922 ആളുകൾക്ക് വീട് അനുവദിച്ച് സംസ്ഥാനത്ത് ഒന്നാമതെത്തിയ കാഞ്ഞങ്ങാട് നഗരസഭാ പി.എം.എ വൈ ലൈഫ് നഗര പദ്ധതി ഗുണഭോക്‌തൃസംഗമവും കുടുംബശ്രീ രംഗശ്രീ തിയേറ്ററിന്റെ നാടകവും ടൗൺ ഹാളിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.കെ.ബാബു, ടി. മുഹമ്മദ് കുഞ്ഞി, കെ.ആയിഷ, സി ഡി.എസ് ചെയർപേഴ്സൺ സൂര്യ ജാനകി എന്നിവർ സംസാരിച്ചു. സോഷ്യൽ ഡവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് വിപിൻ മാത്യു പദ്ധതി വിശദീകരിച്ചു. നഗരസഭാ കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ സ്വാഗതവും സി ഡി.എസ് ചെയർപേഴ്സൺ കെ.സുജിനി നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ തീയേറ്റേഴ്സായ രംഗശ്രീയുടെ തെരുവ് നാടകവും അരങ്ങേറി.