
കണ്ണൂർ:വയനാട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യമുയർത്തി എം.എസ്.എഫ് ഉത്തര മേഖല ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ.നജാഫ് ഉദ്ഘാടനം ചെയ്തു.കാൽടെക്സ് ബാഫഖി സൗധത്തിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി .ഐ .ജി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എം.പി.മുഹമ്മദലി, ബി.കെ.അഹമ്മദ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തിൽ എന്നിവർ അഭിസംബോധന ചെയ്തു. മാർച്ചിന് ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.പി.താഹിർ, എം.പി.മുഹമ്മദലി,ബി.കെ.അഹമ്മദ്, കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എന്നിവർ ടൗൺ സ്റ്റേഷനിലെത്തി സന്ദർശിച്ചു