
ഇരിട്ടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥ് ഇരിട്ടിയിൽ റോഡ് ഷോ നടത്തി. പയഞ്ചേരി കൈരാതി കിരാത ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഇരിട്ടി നഗരം ചുറ്റി ഇരിട്ടി പാലത്തിനു സമീപം സമാപിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീകുമാർ കൂടത്തിൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, ബി.ജെ.പി നേതാക്കളായ അരുൺ കൈതപ്രം, മനോഹരൻ വയോറ, രാംദാസ് എടക്കാനം, പി.കൃഷ്ണൻ, അരുൺ ഭരത്, സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ , സി രജീഷ്, ആദർശ്, ബി.ഡി.ജെ.എസ് നേതാക്കളായ കെ.വി. അജി, നിർമ്മല അനിരുദ്ധൻ, എം.കെ.പ്രഭാകരൻ തുടങ്ങിയവർ റോഡ് ഷോയിൽ പങ്കെടുത്തു.