
വെള്ളൂർ:ജനതാ ചാരിറ്റബിൾ സൊസൈറ്റിയുടെ ക്ഷീര കർഷകർക്കുള്ള ഇൻസെന്ററ്റീവ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ടി ഐ മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. 2023 24 വർഷം ആദ്യഘട്ടമായി ആറുമാസത്തെ ഇൻസെന്റീവാണ് ജനത ചാരിറ്റബിൾ സൊസൈറ്റി ക്ഷീര കർഷകരിലേക്ക് എത്തിക്കുന്നത്. പയ്യന്നൂർ നഗരസഭയിലെ മുതിയലത്ത് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് എ.വി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.ചന്ദ്രമതി, പി.ലത,കെ.എം.ചന്തു കുട്ടി, ജനത ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർമാരായ കെ.വി.സുധാകരൻ, എം.ചന്ദ്രൻ, പി.വി.രാമചന്ദ്രൻ, കോറോം ക്ഷീര വ്യവസായ സഹകരണ സംഘം മുൻപ്രസിഡന്റ് എം.അമ്പു, എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി ടി ശ്രീജിത്ത് സ്വാഗതവും ക്ഷേമസംഘം സെക്രട്ടറി കെ.പി.പ്രകാശൻ നന്ദിയും പറഞ്ഞു.