ngo-avakashachangala

കാഞ്ഞങ്ങാട് :സർക്കാർ ജീവനക്കാരുടെ ശമ്പള നിഷേധത്തിനെതിരെയും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാത്തതിനെതിരെയും എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട് സബ് ട്രഷറി ഓഫീസിനു മുന്നിൽ 'അവകാശ ചങ്ങല ' പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ അശോക് കുമാർ കോടോം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് രതീഷ് പെരിയങ്ങാനം അദ്ധ്യക്ഷത വാഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ സുരേഷ് പെരിയങ്ങാനം, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ ഒ.ടി.സൽമത്,സി കെ.അരുൺ കുമാർ , ശശി കമ്പല്ലൂർ, ബ്രിജേഷ് പൈനി, പി.വി.സുനിൽകുമാർ, കെ.ജി. ഒ.യു സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി.വി.രാംദാസ്, റെനിൽസൺ തോമസ്, പ്രവീൺ വരയില്ലം, എൻ.ഇ.ശിവകുമാർ , കെ. സജീഷ് , എം.കെ.ബാബുരാജ് , സജീവൻ, രാജീവൻ, എം.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.