
കാഞ്ഞങ്ങാട്: നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയുടെ അഞ്ചാംഘട്ട ഗുണഭോക്താക്കളുടെ സംഗമം ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.. നഗരസഭ ടൗൺ ഹാളിൽ നടന്ന സംഗമത്തിൽ ഒന്നാം വാർഡിലെ പി.വി. ഗിരിജയുടെ അപേക്ഷ സ്വീകരിച്ചായിരുന്നു ഉദ്ഘാടനം .വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ലത, പി.അഹമ്മദ് അലി, കെ.അനീശൻ, കെ.പ്രഭാവതി എന്നിവർ സംസാരിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ സെക്രട്ടറി എൻ.മനോജ് സ്വാഗതവും വിപിൻ മാത്യു നന്ദിയും പറഞ്ഞു.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് എം.എ.വൈ ലൈഫ് ഭവന ധനസഹായം നൽകിയത് കാഞ്ഞങ്ങാട് നഗരസഭയിലാണ്. നാൽപത്തിമൂന്ന് വാർഡുകളിൽ നിന്നായി 162 ഗുണഭോക്താക്കൾ പങ്കെടുത്തു.