
കണ്ണൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കണ്ണൂരിൽ മത്സരിക്കാൻ കെ.സുധാകരൻ ഹൈക്കമാൻഡിനെ സന്നദ്ധതയറിയിച്ചു. കണ്ണൂരിലെ നേതാക്കളുടെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് തീരുമാനം.
സുധാകരൻ നിർദ്ദേശിച്ച കെ.ജയന്തിനു വിജയ സാദ്ധ്യത കുറവായതും പരിഗണിച്ചു. കഴിഞ്ഞ ദിവസം അഴീക്കോട്, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ സുധാകരനു വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററുകൾ പതിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് നേതൃത്വം വിശദീകരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. സുധാകരന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്.