
കണ്ണൂർ:സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ സി പി.ആർ പരിശീലനം നേടിയ റസിഡന്റ് അസോസിയേഷൻ ആയി കണ്ണൂർ മേലെ ചൊവ്വ സമഭാവന റസിഡൻസ് അസോസിയേഷനെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപിച്ചു.ഹൃദയാഘാതം, കുഴഞ്ഞു വീണുള്ള മരണം തുടങ്ങിയ അത്യാസന്ന ഘട്ടങ്ങളിൽ അവരെ രക്ഷപ്പെടുത്താനുള്ള സി.പി.ആർ പരിശീലനം ഒരു റസിഡൻസ് അസോസിയേഷനിലെ മുഴുവൻ ആളുകളും നേടുക എന്നത് വളരെ മാതൃകാപരമാണെന്നും ഇത് സംസ്ഥാന വ്യാപകമാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.മേലേപ്പറമ്പ് കപ്പണപ്പറമ്പ് മൈതാനത്തിൽ നടന്ന കുടുംബസംഗമത്തിൽ പ്രസിഡന്റ് കെ.ത്രിവിക്രമൻ അദ്ധ്യക്ഷത വഹിച്ചു.ഫയർ ആന്റ് റെസ്ക്യൂ കണ്ണൂർ സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ ക്സാസെടുത്തു.കൗൺസിലർ പ്രകാശൻ പയ്യനാടൻ, ഡോ.സാലീം ,സെക്രട്ടറി എം.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.