
കണ്ണൂർ: പത്മജയുടെ ബി.ജെ.പി പ്രവേശം ഒറ്റപ്പെട്ടതല്ലെന്നും കോൺഗ്രസിൽ നടക്കുന്നത് കൂട്ട കൂറുമാറ്റമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ആരൊക്കെ കൂടെയുണ്ടാകും എന്നുറപ്പില്ലാത്തതുകൊണ്ടാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാത്തത്. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരും. ഇക്കാര്യം മുസ്ലിംലീഗ് ഇനിയെങ്കിലും ചിന്തിക്കണം. ലീഗ് സ്വീകരിക്കുന്ന നയങ്ങൾ അവർക്ക് തന്നെ ദോഷകരമായി വന്നിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാത്തതാണ് കോൺഗ്രസ് അപചയത്തിന് കാരണം. പല ഉന്നതനേതാക്കളും ബി.ജെ.പിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസിന്റേത്. പല കോൺഗ്രസ് എം.പിമാരും ബി.ജെ.പിയിലേക്ക് പോകുമെന്നും ഇ.പി ആരോപിച്ചു.