
കണ്ണൂർ: പത്മജയുടെ ബി.ജെ.പി പ്രവേശത്തെ പരിഹസിച്ച് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ. പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്നായിരുന്നു ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. പത്മജയുടെ സഹോദരനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരനെ ഉന്നംവച്ചാണ് ജയരാജന്റെ പരിഹാസം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെ തോൽപ്പിച്ചായിരുന്നു മുരളീധരന്റെ വിജയം.