
കാഞ്ഞങ്ങാട്: ദേശീയ ബധിരത നിയന്ത്രണ പരിപാടി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ), ദേശീയരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയാരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ഡെപ്യുട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ.എം.പി ജീജ അദ്ധ്യക്ഷത വഹിച്ചു.എൻ.പി.പി.സി.ഡി നോഡൽ ഓഫീസർ ഡോ.സി കെ.നിത്യാന്ദ ബാബു ദിനാചരണ സന്ദേശം നൽകി. ജില്ലാശുപത്രി ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ.കുഞ്ഞബ്ദുള്ള, ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡീയാ ഓഫീസർ എൻ.പി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സയന സ്വാഗതവും ജില്ലാശുപത്രി ഓഡിയോളജിസ്റ്റ് എൻ.രാഹുൽ നന്ദിയും പറഞ്ഞു.