bms-vanitha-sangam

കാഞ്ഞങ്ങാട്:സ്ത്രീത്വം ഉണരട്ടെ ഭാരതം ഉയരട്ടെ ,എന്ന മുദ്രാവാക്യമുയർത്തി ഭാരതീയ മസ്ദൂർസംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മാവുങ്കാൽ വ്യാപാരഭവനിൽ നടന്ന വനിതാ സംഗമം റിട്ടേർഡ് മുൻസിഫ് ജഡ്ജ് അഡ്വ.വി.അന്നാമ്മ ജോൺ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ല വൈസ് പ്രസിഡന്റ് ഗീതാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഹിള ഐക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ഓമന മുരളി മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.മുരളീധരൻ സമാരോപ് പ്രഭാഷണം നടത്തി.സംസ്ഥാനതല യോഗാസന മത്സരത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ സുനിത നീലേശ്വരത്തിനെ ആദരിച്ചു.സെക്രട്ടറി കെ.വി.ബാബു , പ്രസിഡന്റ് കെ.ഉപേന്ദ്രൻ, ട്രഷറർ അനൂപ് കോളിച്ചാൽ, ജില്ല ഭാരവാഹികളായ കെ.എ.ശ്രീനിവാസൻ , സുനിൽ വാഴക്കോട് , ടി.കൃഷ്ണൻ, വി.ബി.സത്യനാഥൻ ,വി വി ബാലകൃഷ്ണൻ, ശിവപ്രസാദ് പുതിയകണ്ടം എന്നിവർ സംബന്ധിച്ചു.സിന്ധു മനോരാജ് സ്വാഗതവും മിനി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.