ration

കണ്ണൂർ:റേഷൻ വ്യാപാരികളോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ തുടരുന്ന നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ച് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക, കെ.ടി.പി.ഡി.എസ് അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി.തമ്പാൻ, ഇ.എ.ആന്റണി, എം.പി.സുധീഷ്, പി.ഷൈജ, ടി.കെ .ആരിഫ്, പി.വി.ശിവൻ, എം.എ.മുസ്തഫ എന്നിവർ പ്രസംഗിച്ചു.