nileshwer

നീലേശ്വരം:കച്ചെഗുഡ്ഢ - മംഗലാപുരം എക്സ്പ്രസ്സ് നാളെ മുതൽ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർത്തിത്തുടങ്ങും. സ്റ്റോപ്പിന്റെ സമയംക്രമം ദക്ഷിണ റെയിൽവേ പുറപ്പെടുവിച്ചു. നാളെ രാവിലെ കച്ചെഗുഡ്ഡയിൽ നിന്ന് മംഗലാപുരത്തേക്കുള്ള 12789 എക്സ്പ്രസ്സ്‌ രാവിലെ 7.10 ന് നീലേശ്വരത്ത് എത്തും. തിരിച്ച് മംഗലാപുരത്ത് നിന്നും കച്ചെഗുഡ്ഢയിലേക്കുള്ള 12790 എക്സ്പ്രസ്സ്‌ രാത്രി 9.13ന് നീലേശ്വരത്ത് എത്തും.ഉത്തര മലബാറിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന ഏക ട്രെയിനാണിത്. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ്. ഇരു ഭാഗത്തേക്കുമായി ബുധൻ, ശനി ദിവസങ്ങളിലാണ് നീലേശ്വരത്ത് എത്തും. ഹൈദരാബാദ്, തിരുപ്പതി യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും.ഒൻപതിന് രാവിലെ 7ന് എൻ.ആർ.ഡി.സിയുടെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകും.