nss

തലശ്ശേരി: തലശ്ശേരി കോ ഓപ്പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗിക്ക് വാട്ടർ ബെഡും വാക്കറും കൈമാറി. ഡയാലിസിസിന് വിധേയയായ തലശ്ശേരി ഒന്നാം വാർഡിലെ നെട്ടൂർ രോഹിണി നിവാസിലെ കെ.ഗീതയ്ക്കാണ് ഇവ കൈമാറിയത്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഗീത ഇപ്പോൾ കിടപ്പിലാണ്. വീട്ടിലെത്തി കോ ഓപ്പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ പ്രൊഫസർ വി.ടി.സജി വാട്ടർബെഡും വാക്കറും കൈമാറുകയായിരുന്നു. കേരള കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി മോഹനൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി പി.ബിനീഷ്,​ എൻ.എസ്.എസ് വളണ്ടിയർമാരായ നേഹ, ആൽബിൻ, ടി.മുഹമ്മദ് , ഗീതിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.