womenday

പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ സെന്റർ ഫോർ വിമെൻസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.കെ.സി ബൈജു ഉദ്ഘാടനം ചെയ്തു. മംഗലാപുരം നിട്ടെ യൂണിവേഴ്സിറ്റി സെന്റർ ഫോർ സയൻസ് എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഡപ്യൂട്ടി ഡയറക്ടർ പ്രൊഫ.സ്മിത ഹെഗ്‌ഡെ, കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ അമൃത സന്തോഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗം അദ്ധ്യക്ഷ പ്രൊഫ.ആർ.അശ്വതി നായർ, സെന്റർ ഫോർ വിമെൻസ് സ്റ്റഡീസ് ചെയർപേഴ്സൺ ഡോ.എസ്.ആശ എന്നിവർ സംസാരിച്ചു. ഡോ.ജില്ലി ജോൺ സ്വാഗതവും ഡോ.വി.തേജസ്വിനി നന്ദിയും പറഞ്ഞു.