pinarayi-vijayan

കണ്ണൂർ: എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണ് കോൺഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‌

ബി.ജെ.പിയിലേക്ക് പോകാൻ കോൺഗ്രസ് നേതാക്കൾ നിരന്നു നിൽക്കുകയാണെന്ന്, കണ്ണൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സി. രഘുനാഥ്, പത്മജ വേണുഗോപാൽ, അനിൽ ആന്റണി എന്നിവരുടെ ബിജെപി പ്രവേശനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിമർശിച്ചു. നിന്ന നിൽപ്പിൽ വർഗീയത അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് മടിയില്ല. ബി.ജെ.പിക്കെതിരായ സമരം മാത്രമല്ല ഈ തിരഞ്ഞെടുപ്പ്.അവസരവാദികളെയും പരാജയപ്പെടുത്തണം.

2013 മുതൽ 2022 വരെയുള്ള കണക്കെടുത്താൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 500 ഓളം പേരാണ് കോൺഗ്രസ് വിട്ടത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ നാണക്കേടായി കോൺഗ്രസ് മാറുന്നു. മറ്റ് സംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും കൃത്യമായി വിലയും സ്ഥാനവും ഉറപ്പിച്ച് ബി.ജെ .പി യിലേക്ക് പോകാനൊരുങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.