fisheries-school

കാഞ്ഞങ്ങാട്:അജാനൂർ ഗവ.ഫിഷറീസ് യു.പി.സ്‌കൂൾ 84ാം വാർഷികാഘോഷം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജാഫർ പാലായി അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ എ.ഇ ഒ.കെ.അരവിന്ദ മുഖ്യാതിഥിയായി. അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി തമ്പാൻ,പഞ്ചായത്ത് അംഗങ്ങളായ കെ.രവീന്ദ്രൻ, എ.ഇബ്രാഹിം, മദർ പി.ടി.എ പ്രസിഡന്റ് രമ്യ സുനിൽ, വികസന സമിതി ചെയർമാൻ കെ.രാജൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് യു.വി.ബഷീർ, കെ.വിനോദ് , റഹ്മാനിയ ജുമാമസ്ജിദ് പ്രസിഡന്റ് എ.ഹമീദ് ഹാജി, വ്യവസായപ്രമുഖൻ പി.കുഞ്ഞബ്ദുള്ള ഹാജി, പി.എം.സിദ്ദിഖ് എന്നിവർ സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ എം.വി.ചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദിയും പറഞ്ഞു. സി പി.വി.വിനോദ് കുമാറിന്റെ പാട്ടിന്റെ പാലാഴിയും രത്നകുമാർ കരിവെള്ളൂരിന്റെ ഓട്ടൻതുള്ളലും ഇതോടനുബന്ധിച്ച് നടന്നു.