
കാഞ്ഞങ്ങാട്:അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് കാഞ്ഞങ്ങാട് യൂണിറ്റ് ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികൾ പഠിക്കുന്ന കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്തെ ജീവോദയ ബഡ്‌സ് സ്‌കൂളിലേക്ക് ഭക്ഷണത്തിനായി ധനസഹായം കൈമാറി. സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വ്യാപാരി വനിതാ വിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണനിൽ നിന്ന് ജീവോദയ ട്രസ്റ്റ് ചെയർമാൻ ജോസ് കൊട്ടാരം ധനസഹായം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ.കെ.ജയശ്രീ, ട്രഷറർ ഷീജമോഹൻ,ജോയിന്റ് സെക്രട്ടറി ബീന ചന്ദ്രൻ, ബിന്ദു രവീന്ദ്രൻ, കെ.രജനി, ടി.സുധ, സുജാത വിനയൻ, പത്മിനിനായർ എന്നിവർ സംബന്ധിച്ചു.