കണ്ണൂർ: ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് പണം സമ്പദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ യുവാവിന് 89,54,000 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. തുടക്കത്തിൽ ചെറിയ തുക പ്രതിഫലമായി നൽകിയാണ് ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നത്. തുടർന്ന് കൂടുതൽ നിക്ഷേപവുമായി ആളുകൾ എത്തുമ്പോൾ തട്ടിപ്പ് നടത്തി മുങ്ങുകയാണ് ഇത്തരക്കാരുടെ രീതി.