kalari

നീലേശ്വരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക ദയാഭായിയുടെ നേതൃത്വത്തിലുള്ള ദയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നീലേശ്വരം ചിറപ്പുറം 'ഇടം' തെറാപ്പി സെന്ററിൽ ഓട്ടിസവും ജന്മനാ വൈകല്യവുമുള്ള കുട്ടികൾക്ക് ഗ്രൂപ്പ് തെറാപ്പിയും അമ്മമാർക്ക് കൈത്തൊഴിൽ പരിശീലന കളരിയും സംഘടിപ്പിച്ചു. പ്രശസ്തശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഇടം പ്രസിഡൻറ് ഡോ.വി.സുരേശൻ അദ്ധ്യക്ഷത വഹിച്ചു.തൊഴിൽ പരിശീലന കളരിക്ക് പ്രമോദ് അടുത്തില നേതൃത്വം നൽകി.സതി കൊടക്കാട്, ജിഷ ആലക്കോട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദയാബായി മുഖ്യപ്രഭാഷണം നടത്തി. റിട്ട.നേവൽ ഓഫീസർ പ്രസന്ന ഇടയില്ലം, നഗരസഭ കൗൺസിലർ ഇ.അശ്വതി, റിട്ട.ഡി.ഇ.ഒ.ഉഷ മേനോൻ,വർക്കിംഗ് കമ്മിറ്റി സെക്രട്ടറി സി സതീശൻ, ട്രഷറർ സി പ്രഭാകരൻ എന്നിവർ സംസാരിച്ചു.