udf

കാസർകോട് : യു.ഡി.എഫ് പാർലമെന്റ്മണ്ഡലം കൺവെൻഷൻ മാർച്ച് 10ന് രാവിലെ 10ന് കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിന്റെ മുൻവശത്തുള്ള നൂർമഹൽ മൈതാനത്ത് നടക്കും.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി , എ.ഐ.സി സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ , ആർ.എസ്.പി സംസ്ഥാന സെക്രട്ടറി, ഷിബു ബേബി ജോൺ, സി എം.പി സംസ്ഥാന സെക്രട്ടറി സി പി.ജോൺ,കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ സംബന്ധിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ,ജനറൽ കൺവീനർ പി.കെ.ഫൈസൽ ,കൺവീനർ എ.ഗോവിന്ദൻ നായർ എന്നിവർ അറിയിച്ചു