photo-1-

കണ്ണൂർ:കണ്ണൂർ ലോക് സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജന് കെട്ടിവെക്കാനുള്ള തുകയുമായി എ.കെ.ജി യുടെ മകൾ ലൈല എത്തി. എ.കെ.ജിയുടെ ജന്മനാടായ പെരളശ്ശേരി സ്വദേശിയായ ജയരാജന് കെട്ടിവെക്കാനുള്ള തുക താൻ തന്നെ നൽകണമെന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോൾ താമസിക്കുന്ന നീലേശ്വരത്ത് നിന്ന് കണ്ണൂരിലെത്തിയതെന്ന് ലൈല പറഞ്ഞു.

മട്ടന്നൂരിൽ പര്യടനത്തിലായിരുന്ന സ്ഥാനാർത്ഥിയെ കാണാൻ ഇന്നലെ വൈകീട്ടോടെയാണ് കുടുംബാംഗങ്ങളൊടൊപ്പം ലൈല മട്ടന്നൂർ സി.പി.എം ഓഫീസിലെത്തിയത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ജിയുടെ പിൻമുറക്കാരനായി ജയരാജൻ പാർലമെന്റിലെത്തുമെന്ന് ലൈല പറഞ്ഞു. കുടുംബാഗങ്ങളായ ദിയ മർസദ്, കെ.വേണുഗോപാൽ, കെ. .ബാലചന്ദ്രൻ, ലക്ഷ്മി ബാലചന്ദ്രൻ, വിനിത, ബിജോയ് ചന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു. സി.പി.എം നേതാക്കളായ പി. .പുരുഷോത്തമൻ, എൻ.വി.ചന്ദ്രബാബു, സി വി.ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായി.