ima
പടം:കാഞ്ഞങ്ങാട് ഐ എം എ യുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനം നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഐ.എം.എയിൽ അന്താരാഷ്ട്ര വനിതാ ദിനം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. റിട്ട. കമാൻഡർ പ്രസന്ന ഇടയില്ലം വിശിഷ്ടാതിഥിയായി. വിമെൻ ഇൻ ഐ.എം.എ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വിമയുടെ പ്രസിഡന്റായി ഡോ. കൃഷ്ണകുമാരിയും സെക്രട്ടറിയായി ഡോ. നീരജ നമ്പ്യാരും സ്ഥാനമേറ്റു. മുതിർന്ന ഡോക്ടർമാരായ ഡോ. വിലാസിനി, ഡോ. എ. പദ്മിനി, ഡോ. പദ്മിനി ഭട്ട് എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർപേഴ്സൺ ഡോ. ദീപിക കിഷോർ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഡോ. ജ്യോതി കുമാർ, കാഞ്ഞങ്ങാട് ഐ.എം.എ സെക്രട്ടറി ഡോ. ജോൺ ജോൺ, ഡോ. ത്രേസ്യാമ്മ ജോസ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.