mims

കണ്ണൂർ: ലോക വനിതാദിനം കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് നൂറ് വൃക്ഷത്തൈകൾ നട്ടു. സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ഹേമലത ഐ.പി.എസ് മുഖ്യാതിഥിയായി. പദ്മശ്രീ മീനാക്ഷിയമ്മ, വിന്റ്മാച്ച് ലിമിറ്റഡിന്റെ സി.ഇ.ഒ ലിസ മായൻ, ജേർണലിസ്റ്റ് കെ.പി.ജൂലി, ഇസ്റ സ്‌കൂൾ ഒഫ് ലേണിംഗിന്റെ സ്ഥാപക ഷബാന മഹമ്മൂദ്, കേണൽ കെ.ജെ.ലീലാമ്മ, ക്രിസ്തുരാജ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ സിൻസി, ഹെഡ്നഴ്സായി വിരമിച്ച ആൻസി തോമസ് എന്നിവരെ ആദരിച്ചു.

ഡോ. ജുബൈരത്ത്, ഡോ. സൗമ്യ, ഡോ. ശബ്ന, ജലറാണി സംസാരിച്ചു. ഡോ. സുപ്രിയ രഞ്ജിത്ത് സ്വാഗതവും ഷീബ സോമൻ നന്ദിയും പറഞ്ഞു.