
കണ്ണൂർ: സിദ്ധാർത്ഥിന്റെ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹൻ, മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ, കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി.അതുൽ എന്നിവർ ഏകദിന നിരാഹാര സമരം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ ആറ് ദിവസമായി നടന്നുവരുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ജില്ല കമ്മിറ്റി സമരം നടത്തിയത്. ഇന്നലെ അന്വേഷണം സി.ബി.ഐക്ക് കൈമാറാനുള്ള ഉത്തരവ് വന്നതിന് പിന്നാലെ സമരം അവസാനിപ്പിച്ചു. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ സമരപ്പന്തലിലെത്തി. സമരം അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫർസിൻ മജീദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.പി.അബ്ദുൽ റഷീദ്, വി.രാഹുൽ, രജനി രമാനന്ദ്, മുഹമ്മദ് ഷമ്മാസ് എന്നിവർ പങ്കെടുത്തു.