sudhakaran

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് കണ്ണൂരിൽ ആവേശകരമായ സ്വീകരണം നൽകി. ഇന്നലെ ഉച്ചയ്ക്ക് 12.10ന് വന്ദേഭാരത് എക്സ്പ്രസിലെത്തിയ കെ.സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയത്.ബാനറുകളും ത്രിവർണബലൂണുകളും മാലകളും ഉയർത്തിയും സുധാകരന്റെ ചിത്രമുള്ള പ്ലക്കാർഡ് ഉയർത്തിയും ബാൻഡ് , ചെണ്ടമേളങ്ങളുടെ അകമ്പടിയോടും കൂടിയായിരുന്നു യു.ഡി.എഫ് പ്രവർത്തകരുടെ സ്വീകരണം.

ഇതിന് ശേഷം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും നൂറുക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ഒന്നര കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തിയായിരുന്നു അദ്ദേഹത്തെ ഡി.സി.സി ഓഫിസിലേക്ക് ആനയിച്ചത്. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , സജീവ് ജോസഫ് എം.എൽ.എ, മേയർ മുസ്ലിഹ് മഠത്തിൽ, കെ.ടി.സഹദുള്ള,കെ.പി. .താഹിർ എന്നീ നേതാക്കളും സ്വീകരിക്കാൻ എത്തിയിരുന്നു.