
കാസർകോട് : ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ബാലകൃഷ്ണൻ കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയായയതിനെ തുടർന്ന് സി.എച്ച്. കുഞ്ഞമ്പുവിന് ചുമതല നൽകി. ഇന്നലെ കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഉദുമ എം.എൽ.എയും സി.പി.എം സംസ്ഥാനകമ്മിറ്റിയംഗവുമാണ് സി.എച്ച്.കുഞ്ഞമ്പു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.എം.വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.