e-ltaracy

തലശ്ശേരി:സംസ്ഥാനത്ത് ആദ്യ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി കതിരൂർ ഗ്രാമപഞ്ചായത്തിനെ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലിന അനുമോദന പ്രസംഗം നടത്തി. ഒലീനയെയും സ്വരാജ് അവാർഡ് നേടിയ കതിരൂർ പഞ്ചായത്തിന്റെ സാരഥി പി.പി. സനലിനെയും സ്പീക്കർ പൊന്നാട അണിയിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി.രാജ്, സജി തോമസ്, ടി.വി.ശ്രീജൻ, ഇ.സംഗീത, വി.പി.അജിത, പൊന്ന്യം കൃഷ്ണൻ, കെ.പി.രജീഷ്, കെ.എം.സരിത സംസാരിച്ചു.കെറ്റ്‌കേരളയുടെ സാങ്കേതിക സഹായത്തോടെ 11 മാസം കഠിന പരിശിലനം നടത്തിയാണ് കതിരൂരിലെ 18 വാർഡുകളിലും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്..