udf

തലശ്ശേരി: മുസ്ലിംലീഗ് തലശ്ശേരി മണ്ഡലം കൺവൻഷനും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിനുള്ള സ്‌നേഹാദരവും സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ കെ ആബൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിനെ പൊന്നാട അണിയിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.എ.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി.പി.മുസ്തഫ, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ്,റഷീദ് കരിയാടൻ, പള്ളിക്കണ്ടി യൂസഫ് ഹാജി, കെ. ഖാലിദ് മാസ്റ്റർ, ആര്യ ഹുസൈൻ, സി കെ.പി മമ്മു, പി.കെ.യൂസഫ് പ്രസംഗിച്ചു. മണ്ഡലം ട്രഷറർ എൻ.മഹമൂദ് സ്വാഗതവും .സെക്രട്ടറി സാഹിർ പാലക്കൽ നന്ദിയും പറഞ്ഞു.